ക്രൈസ്തവര്‍ക്കിടയില്‍ ശവദാഹം വര്‍ദ്ധിക്കുന്നു

ലക്‌നൗ: ഹൈന്ദവാചാരമായ ശവദാഹം ക്രൈസ്തവര്‍ക്കിടയിലും വ്യാപകമാകുന്നതായി വാര്‍ത്ത. കോവിഡ് രണ്ടാംതരംഗത്തിന്റെ പ്ശ്ചാത്തലത്തിലാണ് അന്യസംസ്ഥാനങ്ങളില്‍ കൂടുതലായും ശവദാഹം നടപ്പിലാക്കുന്നത്. പരമ്പരാഗത രീതിയനുസരിച്ചുള്ള ശവസംസ്‌കാരങ്ങള്‍ക്ക് നിലവിലുള്ള സാഹചര്യത്തില്‍ സെമിത്തേരിയില്‍ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് ക്രൈസ്തവര്‍ ശവദാഹത്തിലേക്ക് തിരിഞ്ഞിരിക്കന്നത്.

വാരാണസിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആറു ശവദാഹങ്ങള്‍ നടന്നു. ഇവിടെയുളള ക്രൈസ്തവപ്രാതിനിധ്യം മൂവായിരത്തോളമാണ്. മാസത്തില്‍ ഒന്നോ രണ്ടോ മരണങ്ങളാണ് ഇവിടെ നടക്കാറുളളത്. എന്നാല്‍ കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ 30 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല കുടുംബാംഗങ്ങളും കോവിഡ് മൂലമുള്ള മരണങ്ങളില്‍ ശവദാഹത്തിനാണ് മുന്‍ഗണന നല്കുന്നതും. ശവദാഹം നടത്തിയതിന് ശേഷം ചിതാഭസ്മം സംസ്്കരിക്കുകയും ചെയ്യും. ബനാറസ് ക്രിസ്ത്യന്‍ സെമിത്തേരി ബോര്‍ഡ് സെക്രട്ടറി ഫാ. വിജയ് ശാന്തിരാജ് പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates