ഫാത്തിമായില്‍ ഇറങ്ങിവന്ന ഇടയകന്യകയേ

ഫാത്തിമാമാതാവിനോടുള്ള ഭക്തി ലോകത്തിലെ എല്ലാ മരിയന്‍ഭക്തരുടെയും ജീവിതത്തിന്റെ ഭാഗമാണ്. മൂന്ന് ഇടയബാലകര്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഫാത്തിമാമാതാവിനോടുള്ള വണക്കത്തിന് ആഗോള കത്തോലിക്കാസഭയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഫാത്തിമാമാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയിരിക്കുന്ന മനോഹരമായ ഒരു മരിയന്‍ ഗാനമാണ് ഫാത്തിമായില്‍ ഇറങ്ങിവന്ന ഇടയകന്യകയേ.

ഫാ. പോള്‍ തട്ടുപറമ്പിലിന്റെ രചനയിലും സംഗീതത്തിലും പുറത്തിറങ്ങിയിരിക്കുന്ന മരിയന്‍ ഗാനമാണ് ഇത്. ജോവാനും അമ്പിളിയുമാണ് ഗായകര്‍. ഓര്‍ക്കസ്‌ട്രേഷന്‍ സിബിച്ചന്‍ ഇരിട്ടി. ദാവീദിന്‍ വംശജനാം യൗസേപ്പിതാവേ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗാനരചയിതാവാണ് ഫാ. പോള്‍ തട്ടുപറമ്പില്‍.

ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ അനുഭവം വരികളിലും ദൃശ്യങ്ങളിലും പകര്‍ന്നുനല്കാന്‍ കഴിയുന്നു എന്നതാണ് ഈ ഗാനത്തിന്റെയും ചിത്രീകരണത്തിന്റെയും പ്രത്യേകത. മരിയന്‍ ഭക്തര്‍ക്ക് ശ്രദ്ധേമായ ഒരു പുതിയ അനുഭവമായിരിക്കും ഈ ഗാനം.

ലിങ്ക് ചുവടെ കൊടുക്കുന്നു:

https://www.youtube.com/c/MalayalamChristianPaattukal

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates