കത്തോലിക്കാ സഭയിലേക്ക് പരിവര്‍ത്തിക്കപ്പെട്ട മുന്‍ പ്രിസ്ബറ്റേറിയന്‍ സ്‌കോട്ട് ഹാന്റെ മകന്‍ ജെറമിയ ഹാന്‍ വൈദികനാകുന്നു. ഇന്നാണ് ജെറമിയയുടെ പൗരോഹിത്യസ്വീകരണം. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിട്ടാണ് സ്‌കോട്ട് ഹാന്‍ ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്.
ഇത് വളരെ വ്യത്യസ്തവും ഓരോ നിമിഷവും അതിശയകരവുമായിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. സേക്രട്ട് സ്‌ക്രിപ്ച്ചറിലും തിയോളജിയിലും പ്രഫസര്‍ എന്ന നിലയില്‍ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠതവും മഹത്വവും ബൈബിളില്‍ നിന്നും പാരമ്പര്യങ്ങളില്‍ നിന്നും താന്‍ മനസ്സിലാക്കുന്നതായി സ്‌കോട്ട് ഹാന്‍ പറയുന്നു.
ഇനി മുതല്‍ അവന് ദൈവികമായ ശക്തി ലഭിക്കുന്നു. ദൈവികമായ വാക്കുകള്‍ ഉച്ചരിക്കാനുള്ള കഴിവ് ലഭിക്കുന്നു. പാപങ്ങള്‍ മോചിക്കാന്‍ കഴിയുന്നുയ മറ്റൊരു ക്രിസ്തുവായിത്തീരുന്നു.. ഹാന്‍ കുറിക്കുന്നു.
റോം സ്വീറ്റ് ഹോം, ദ ലാംമ്പ്‌സ് സപ്പര്‍ എന്നിവയാണ് സ്‌കോട്ട് ഹാന്റെ പ്രധാനപ്പെട്ട കൃതികള്‍. കത്തോലിക്കാസഭയിലേക്കുള്ള തന്റെ പ്രവേശനവും ക്രൈസ്തവസഭകളില്‍ കത്തോലിക്കാസഭ മാത്രമേ ഏകസഭയുള്ളൂവെന്നുമുള്ള തന്റെ വിശ്വാസം അദ്ദേഹം ഈ കൃതികളില്‍പ്രകടിപ്പിക്കുന്നു.