ടൗട്ടേ ചുഴലിക്കാറ്റ് ദേശീയദുരന്തമായി പ്രഖ്യാപിക്കണം: കെആര്‍എല്‍സിസി

കൊച്ചി: ടൗട്ടേ ചുഴലിക്കാറ്റ് കേരളത്തിലും മറ്റ് തീരദേശ സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ ഇത് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെആര്‍എല്‍സിസി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഭവനങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിനും ഭവനനിര്‍മ്മാണത്തിനുമായി 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കണം. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ജോസഫ് കരിയില്‍ , വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ എന്നിവര്‍ പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates