മ്യാന്മര്: പട്ടാളം മ്യാന്മറിലെ കത്തോലിക്കാ ദേവാലയത്തില്‍ ബോംബാക്രമണം നടത്തി. സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈസ്റ്റേണ്‍ മ്യാന്മറിലെ കായാ താര്യാര് വില്ലേജിലാണ് ഈ ദേവാലയം.. മെയ് 24 ന് പ്രാദേശിക സമയം വെളുപ്പിന് ഒരു മണിക്കായിരുന്നു ആക്രമണം.
പട്ടാളത്തിന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിന്ന് അഭയം തേടി ദേവാലയത്തില്‍ താമസമാക്കിയിരുന്നവരാണ് കൊല്ലപ്പെട്ടത്. ഒരു പുരുഷനും മൂന്നു സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ദേവാലയത്തിന്റെ മേല്‍ക്കൂര തകരുകയും ദേവാലയത്തില്‍ സ്ഥാപിച്ചിരുന്ന കുരിശു തകര്‍ക്കപ്പെടുകയും ചെയ്തു.
മ്യാന്മറിലെ 54 മില്യന്‍ ജനങ്ങളില്‍ ഭൂരിപക്ഷവും ബുദ്ധമത വിശ്വാസികളാണ്. ആറു ശതമാനം ക്രൈസ്തവര്‍ മാത്രമേ ഇവിടെയുള്ളൂ.
മിലിട്ടറിയുടെ ക്രൂരതയ്ക്കെതിരെയുള്ള ജനങ്ങളുടെ പോരാട്ടത്തില്‍ കത്തോലിക്കാ വൈദികരും കന്യാസ്ത്രീകളും ഭാഗഭാക്കുകളാകുന്നുണ്ട്.