ഫിലിപ്പൈന്‍സ്; കോവിഡ് കാലത്ത് മൊബൈല്‍ ഫോണിലൂടെ കുമ്പസാരം ആകാമെന്ന് ബിഷപ്

മനില: ഫിലിപ്പൈന്‍സിലെ കത്തോലിക്കാ ബിഷപ് പാബ്ലോ വിര്‍ജിലിയോ ഡേവിഡിന്റേതാണ് മേല്‍പ്പറഞ്ഞ നിര്‍ദ്ദേശം. കോവിഡ് കാലത്ത് വൈദികന്റെയും കുമ്പസാരത്തിന് അണയുടെവ്യക്തിയുടെയും ആരോഗ്യസ്ഥിതി പരിഗണിച്ച് മൊബൈലിലൂടെയും കുമ്പസാരിപ്പിക്കാവുന്നതാണെന്ന് അദ്ദേഹം വൈദികര്‍ക്കുള്ള സന്ദേശമായി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

വൈദികന് കുമ്പസാരിക്കുന്ന വ്യക്തിയെ വ്യക്തമായി കാണാന്‍ കഴിഞ്ഞിരിക്കണം. ഇടവകയുടെ സിം കാര്‍ഡ് ഉപയോഗിച്ചായിരിക്കണം കുമ്പസാരിപ്പിക്കേണ്ടത്. സുരക്ഷിതമായ സ്ഥലം കണ്ടെത്തി ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെയും കൃത്യമായ സ്വകാര്യത മാനിച്ചുമായിരിക്കണം കുമ്പസാരം നടത്തേണ്ടത്. അദ്ദേഹം പറയുന്നു.

എന്നാല്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച മതപരമായ ശുശ്രൂഷകളെക്കുറിച്ച് പുറപ്പെടുവിച്ച പ്രോട്ടോക്കോളിന് വിരുദ്ധമായിട്ടാണ് ബിഷപ്പിന്റെ ഈ നിര്‍ദ്ദേശമെന്നാണ് പൊതു വികാരം. വൈദികര്‍ മൊബൈലിലൂടെയോ സൂം ടെലി കോണ്‍ഫ്രന്‍സിംങിലൂടെയോ ആത്മീയ നിര്‍ദ്ദേശങ്ങളോ കുമ്പസാരമോ നടത്താന്‍ പാടില്ല എന്നാണ് പ്രോട്ടോക്കോള്‍, ഇതിന്റെ അടിസ്ഥാനത്തില്‍ മനില അതിരൂപത ഡിജിറ്റല്‍ രൂപത്തിലുള്ള കുമ്പസാരങ്ങള്‍ കഴിഞ്ഞവര്‍ഷം മെയ് മുതല്‍ അവസാനിപ്പിച്ചിരുന്നു.

മൊബൈല്‍ ഫോണിലൂടെ കുമ്പസാരിപ്പിക്കുമ്പോള്‍ വ്യക്തിയുടെ ശാരീരികസാന്നിധ്യം പ്രകടമാണെന്നും അതുകൊണ്ടുതന്നെ അത് നിയമാനുസൃതമാണെന്നുമാണ് ബിഷപ്പിന്റെ വാദം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates