Friday, February 20, 2026
spot_img
More

    കോംഗോ: സുവിശേഷപ്രവര്‍ത്തകന്‍ ഉള്‍പ്പടെ അമ്പതു പേര്‍ കൊല്ലപ്പെട്ടു

    കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സംഘര്‍ഷങ്ങളില്‍ സുവിശേഷപ്രവര്‍ത്തകന്‍ ഉള്‍പ്പടെ അമ്പതുപേര്‍ കൊല്ലപ്പെട്ടു. ഉഗാണ്ടയുടെ ബോര്‍ഡറില്‍ നടന്ന സംഘര്‍ഷത്തിലാണ് ദുരന്തം. മെയ് 31 രാത്രിയില്‍ ആയിരുന്നു സംഘര്‍ഷം ഉണ്ടായത്.

    കഴിഞ്ഞ നാലുവര്‍ഷമായി ഇവിടെ സംഘര്‍ഷം നിലനില്ക്കുന്നുണ്ടായിരുന്നു. ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പ് ഗ്രാമം കൊളളയടിക്കാന്‍ എത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്ന് പട്ടാളം പറയുന്നു. ആംഗ്ലിക്കന്‍ സുവിശേഷപ്രവര്‍ത്തകനാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. കോംഗോയില്‍ സമാധാനം പുന:സ്ഥാപിക്കാനായിട്ടുള്ള കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്.

    അഞ്ച് മില്യന്‍ ആളുകളാണ് ഇവിടെ ഭവനരഹിതരായിരിക്കുന്നത്. സമീപരാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി ചേക്കേറിയത് 900,000 ആളുകളാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!