നൈജീരിയ: ഈസ്റ്റര്‍ദിനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു

അബൂജ: ഈസ്റ്റര്‍ ദിനത്തിലും നൈജീരിയായ്ക്ക് സമാധാനമുണ്ടായില്ല. വടക്കന്‍ നൈജീരിയായില്‍ നടന്ന ആക്രമങ്ങളില്‍ 26 പേര്‍ ഈസ്റ്റര്‍ദിനത്തില്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയന്‍ സൈന്യത്തിന്റെയും പ്രാദേശിക ഉദ്യോഗസ്ഥരുടെയും റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഫുലാനികളും ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹാരം എന്നീ സംഘങ്ങളുമാണ് നൈജീരിയായിലെ ക്രൈസ്തവരുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഏറെയും പ്രവര്‍ത്തിക്കുന്നത്.

ക്രൈസ്തവരുടെ സ്വത്തുവകകള്‍ സ്വന്തമാക്കുക എന്നതാണ് ഫുലാനികളുടെ ലക്ഷ്യം. മുസ്ലീമുകളാണ് ഫുലാനികള്‍. വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍് ആയുധധാരികള്‍ അഞ്ചുപേരെ കൊലപെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്, അതേസമയം അരിക്കോയിലെ ഗ്രാമത്തില്‍ നിന്ന് ഈസ്റ്റര്‍ കുര്‍ബാനയ്ക്കിടെ 31 പേരെ തട്ടിക്കൊണ്ടുപോയെന്നും അതല്ല അവരെ രക്ഷപ്പെടുത്തിയെന്നും രണ്ടുരീതിയിലും വാര്‍ത്തകളുണ്ട്.

അതെന്തായാലും പതിവുപോലെ ഈസ്റ്റര്‍ദിനത്തിലും നൈജീരിയ ശാന്തമായില്ല എന്നു പറയേണ്ടിവരും. നൈജീരിയായെ സംബന്ധിച്ചിടത്തോളം വീണ്ടുമൊരു ദു:ഖ ഈസ്റ്റര്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates