തലശ്ശേരി: തലശ്ശേരി അതിരൂപതാംഗവും ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ ഫാ. ജോര്‍ജ് വണ്ടര്‍കുന്നേല്‍ അന്തരിച്ചു. രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ചെറുപുഴ പള്ളിയിലും ഒരു മണി മുതല്‍ ജയഗിരിയിലും പൊതുദര്‍ശനം ഉണ്ടായിരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സംസ്‌കാരശുശ്രൂഷകള്‍.