Thursday, February 19, 2026
spot_img
More

    ജൂണ്‍ എട്ടിന് കര്‍ഷകന്റെ കണ്ണീര്‍ദിനം ആചരിക്കുന്നു

    കണ്ണൂര്‍: വന്യമൃഗങ്ങള്‍ നാള്‍ക്കുനാള്‍ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനായി ഇന്‍ഫാം ദേശീയ സമിതി ഈ മാസം എട്ടിന് കര്‍ഷകന്റെ കണ്ണീര്‍ദിനം ആചരിക്കുന്നു. ദേശീയ രക്ഷാധികാരി താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനനായിലിന്റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗമാണ് ഇക്കാര്യം അറിയിച്ചത്.

    വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാകുവാന്‍ കര്‍ഷകര്‍ വീണ്ടും രംഗത്തുവരണമെന്നും സര്‍ക്കാരിനെ കര്‍ഷകന്റെ ദുരിതങ്ങള്‍ അറിയിക്കണമെന്നും മാര്‍ ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണമില്ല. കര്‍ഷകന്‍ കടമെടുത്ത് കൃഷി ചെയ്തതു മുഴുവനും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നു. യോഗം ചൂണ്ടിക്കാട്ടി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!