അതിരമ്പുഴ: കാരിസ് ഭവന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അനീഷ് മുണ്ടിയാനിക്കല്‍ അന്തരിച്ചു. നാല്പത് വയസായിരുന്നു.കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ 1.30 നായിരുന്നു അന്ത്യം. പാലാ മെഡിസിറ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. മിഷനറിസ് ഓഫ് സെന്റ് ഫ്രാന്‍സിസ് സാലസ് സഭാംഗമാണ്. സംസ്‌കാരം പിന്നീട്.