മുംബൈ: കോവിഡ് 19 രോഗബാധിതനായ ഫാ. സ്റ്റാന്‍സ്വാമിയെ മുംബൈയിലെ പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജൂണ്‍ 18 വരെ തുടരാന്‍ ബോംബൈ ഹൈക്കോടതി അനുവദിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്ന ഫാ. സ്വാമിയെ മെയ് 28 നാണ് തലോജ ജയിലില്‍ നിന്ന് ഹോളി ഫാമിലി ആശുപത്രിയിലേക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ മാറ്റിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
2020 ഒക്ടോബര്‍ മുതല്‍ സ്വാമി ജയിലിലായിരുന്നു.