Friday, October 11, 2024
spot_img
More

    മദര്‍ തെരേസയെക്കുറിച്ചുള്ള ഔദ്യോഗിക ബയോപിക് വരുന്നൂ, 2020 ല്‍

    നോബൈല്‍ സമ്മാനജേതാവ് വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചുള്ള ഔദ്യോഗിക ബയോ പിക് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് സീമാ ഉപാധ്യായ് ആണ്. ദേശീയ അന്തര്‍ദ്ദേശീയ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം 2020 ലാണ് റീലിസ് ചെയ്യുന്നത്.

    മദര്‍ തെരേസയെക്കുറിച്ച് നിലവില്‍ നിരവധി ചിത്രീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2003 ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയായ മദര്‍ തെരേസ ഓഫ് കല്‍ക്കട്ട, റിച്ചാര്‍ഡ് ആറ്റെന്‍ബെര്‍ഗന്‍രെ ഡോക്യുമെന്ററി,ഡോക്യു-ഡ്രാമയായ മദര്‍ തെരേസ ഇന്‍ ദ നെയിം ഓഫ് ഗോഡ്‌സ് പൂവര്‍ എന്നിവ അവയില്‍ ചിലതാണ്. 2014 ലാണ് മദറിനെക്കുറിച്ച് ഏറ്റവും ഒടുവിലായി ഒരു ചിത്രം പുറത്തിറങ്ങിയത്. ദ ലെറ്റേഴ്‌സ് എന്നായിരുന്നു അതിന്റെ പേര്. മദര്‍ തന്റെ ആത്മീയഗുരുവായ ഫാ. സെലിസ്റ്റിക്ക് കഴിഞ്ഞ അമ്പതുവര്‍ഷക്കാലത്തിനിടയില്‍ എഴുതിയ കത്തുകളെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്്. എന്നാല്‍ മേല്പ്പറഞ്ഞ ചിത്രങ്ങളില്‍ നി്‌ന്നെല്ലാം വ്യത്യസ്തമായിരിക്കും മദറിനെക്കുറിച്ചുള്ള ഔദ്യോഗിക ബയോപിക്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമ കണ്ട് അനുഗ്രഹാശീര്‍വാദങ്ങള്‍ സ്വീകരിച്ചു. അല്‍ബേനിയായില്‍ നിന്ന് 1929 ല്‍ ഇന്ത്യയിലെത്തി  മിഷനറിസ് ഓഫ് ചാരിറ്റി 1948 ല്‍ സ്ഥാപിച്ചതുവരെയുള്ള സംഭവങ്ങളായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം. അഭിനേതാക്കളെയും സാങ്കേതികവിദഗ്ദരുടെയും നിര്‍ണ്ണയം നടന്നുവരുന്നതേയുള്ളൂ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!