Sunday, July 13, 2025
spot_img
More

    കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ക്ലെര്‍ജിയെ നയിക്കാന്‍ ആദ്യ കൊറിയന്‍ ബിഷപ്

    വത്തിക്കാന്‍സിറ്റി: ബിഷപ് ലാസറസ് യു ഹെയങ് സിക്കിനെ വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ക്ലെര്‍ജി പ്രിഫെക്ടായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 69 കാരനായ ഇദ്ദേഹം ഈ പദവിയിലെത്തുന്ന ആദ്യ കൊറിയക്കാരനാണ്.

    എന്നാല്‍ ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ഏഷ്യക്കാരനാണ് ഇദ്ദേഹം. ഫിലിപ്പിനോ കര്‍ദിനാള്‍ ജോസ് തോമസായിരുന്നു ആദ്യ ഏഷ്യക്കാരന്‍. വത്തിക്കാന്റെ ഒമ്പതു കോണ്‍ഗ്രിഗേഷനുകളെ നയിക്കാന്‍ നിലവില്‍ ചുമതലയുള്ളവരില്‍ രണ്ടാമത്തെ ഏഷ്യക്കാരനുമാണ് ഇദ്ദേഹം.

    കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയാണ് മറ്റൊരാള്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!