ഗുംല: ജാര്‍ഖണ്ഡ് ഗുംല ബിഷപ് അലോയിസ് ലാക്രയുടെ സംസ്‌കാരം ഇന്ന് നടക്കും. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ റാഞ്ചിയിലെ ഓര്‍ക്കിഡ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 65 വയസായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരണമടഞ്ഞ മെത്രാന്മാരുടെ എണ്ണം നാലായി.
പോണ്ടിച്ചേരി- കൂടല്ലൂര്‍ ആര്‍ച്ച് ബിഷപ് എമിരറ്റസ് ആന്റണി, ജാബുവ ബിഷപ് ബേസില്‍ ഭൂരിയ, സാഗര്‍ മുന്‍ ബിഷപ് പാസ്റ്റര്‍ നീലങ്കാവില്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞ ഇന്ത്യയിലെ മറ്റ് മെത്രാന്മാര്‍.
ജാര്‍ഖണ്ഡില്‍ രണ്ടു രൂപതകളാണ് ഉളളത്. ഗുംലയും സിംദേഗയും. റാഞ്ചി അതിരൂപത വിഭജിച്ചാണ് രണ്ടുരൂപതകള്‍ക്ക് രൂപം നല്കിയത്. ഗുംലയുടെ ആദ്യ ബിഷപ് മൈക്കല്‍ മിന്‍ജ് ആയിരുന്നു. ബിഷപ് കുല്ലുവായിരുന്നു രണ്ടാമത്തെ ബിഷപ്.
2006 ലാണ് ബിഷപ് അലോയിസ് ലാക്ര രൂപതയുടെ ഇടയനായി ചുമതലയേറ്റത്. വൈദികനായി 33 വര്‍ഷവും മെത്രാനായി 15 വര്‍ഷവും ശുശ്രൂഷ ചെയ്തു.
കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം.
കോവിഡ് ബാധിച്ച് ഇന്ത്യയില്‍ 283 വൈദികരും 252 കന്യാസ്ത്രീകളും മരണമടഞ്ഞിട്ടുണ്ട്