കാര്‍ ബോംബ് സ്‌ഫോടനത്തിലും തകര്‍ക്കപ്പെടാത്ത മരിയരൂപം

കൊളംബിയ: കാര്‍ ബോംബ് സ്‌ഫോടനത്തിലും പോറല്‍ പോലുമേല്ക്കാത്ത മരിയ രൂപത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. കൊളംബിയായിലാണ് സംഭവം.

ജൂണ്‍ 15 ന് മിലിട്ടറി പരിസരത്താണ് ബോംബ് സ്‌ഫോടനം നടന്നത്. 36 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. 65 അടി അകലത്തിലായിരുന്നു മരിയ രൂപം സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ മരിയരൂപത്തിന് യാതൊരു കേടുപാടും സംഭവിച്ചില്ല. വെനിസ്വേല ബോര്‍ഡറില്‍ പ്രാദേശിക സമയം വെളുപ്പിന് മൂന്നരയ്ക്കായിരുന്നു സ്‌ഫോടനം.

മാതാവിന്റെ സംരക്ഷണമാണ് ജീവഹാനിയില്‍ നിന്ന് മറ്റുള്ളവരെ രക്ഷിച്ചതെന്ന് വിശ്വാസികള്‍ കരുതുന്നു. കൊളംബിയന്‍ നാഷനല്‍ ആര്‍മി ജനറല്‍ എഡ്യൂര്‍ഡോ ഈ സാപെറ്റേറോ മാതാവിലുളള തന്റെ വിശ്വാസവും സംരക്ഷണവും ഈ സംഭവത്തെതുടര്‍ന്ന് പ്രകടിപ്പിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates