ബെയ്ജിംങ്: ചൈനയില്‍ നിന്ന് പലപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത് അത്ര നല്ല വാര്‍ത്തകളല്ല. വിശ്വാസത്തിനും ധാര്‍മ്മികമൂല്യങ്ങള്‍ക്കും എതിരെയുള്ള വാര്‍ത്തകളാണ് കൂടുതലും വന്നുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ചെറിയൊരു ആശ്വാസവാര്‍ത്ത ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ജനനനിയന്ത്രണങ്ങള്‍ക്ക് കടുത്തവിലക്കുള്ള ചൈന 2025 ഓടെ അവ അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നു എന്നതാണ് ആ വാര്‍ത്ത. കുടുംബങ്ങള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന സന്താനോല്പാദനവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണമാണ് ചൈന എടുത്തുമാറ്റാന്‍ പോകുന്നത്.
ഒറ്റക്കുട്ടി നയമായിരുന്നു ചൈന പുലര്‍ത്തിപ്പോന്നിരുന്നത്. എന്നാല്‍ അടുത്തയിടെ ദമ്പതികള്‍ക്ക് മൂന്നുകുട്ടികള്‍ വരെയാകാം എന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നയം മാറ്റിയിരുന്നു. രാജ്യത്ത് പ്രായം ചെന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഒറ്റക്കുട്ടിനയത്തോടെ ചൈനയില്‍ ജനനസംഖ്യ ക്രമാതീതമായി കുറഞ്ഞിരുന്നു.
പ്രായം ചെന്നവരുടെ എണ്ണം പെരുകുകയും ചെയ്തിരുന്നു. ഇത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായിത്തീരുമെന്ന് അധികാരികള്‍ തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലാണ് നയത്തിന്റെ കാര്യത്തില്‍ പൊളിച്ചെഴുത്ത് വേണ്ടിവന്നിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയില്‍ 2.6 – 4.5 മില്യന്‍ ന്യൂനപക്ഷജനനങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ നിഷേധിച്ചതായും ചൈനയിലെ മുസ്ലീം ഉഗുയിര്‍ ജനങ്ങള്‍ക്കിടയിലാണ് ഇത് നടപ്പിലാക്കിയിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.