അയര്‍ലണ്ട്: അടുത്ത അഞ്ചു വര്‍ഷത്തേക്ക് ബിഷപ് സിനഡിന്റെ ഒരുക്കങ്ങള്‍ക്കായി അല്മായ വനിതയെ അയര്‍ലണ്ട് കത്തോലിക്കാ ബിഷപ്‌സ് നിയമിച്ചു. നിക്കോള ബ്രാഡിക്കാണ് ഈ ചുമതലയുളളത്.
ദേശീയവും അന്തര്‍ദ്ദേശീയവുമായ വിഷയങ്ങളിലെ സമാധാനശ്രമങ്ങള്‍ക്കായുള്ള പ്രവര്‍ത്തങ്ങളുടെ പേരില്‍ ശ്രദ്ധേയയാണ് നിക്കോള. ഐറീഷ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ജനറല്‍സെക്രട്ടറികൂടിയാണ് .