കുട്ടനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് അടിയന്തിര ശ്രദ്ധ നല്കണം: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: ടൂറിസം മേഖലയ്ക്ക് അനന്തസാധ്യതകളുളളതും നെല്‍ക്കൃഷിയുടെ ഈറ്റില്ലവുമായ കുട്ടനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര ശ്രദ്ധ നല്കണമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കുട്ടനാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയിലെ വിവിധ സംഘടന ഭാരവാഹികളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ പെരുന്തോട്ടം.

ഹോളണ്ട് കഴിഞ്ഞാല്‍ ലോകത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് ആറടിയില്‍ അധികം താഴെ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമായ കുട്ടനാട് അടിക്കടി ഉണ്ടാകുന്ന പ്രളയം മൂലം സമാനതകളില്ലാത്ത പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഒന്നാം കുട്ടനാട് പാക്കേജിന്റെ അശാസ്ത്രീയമായ നടപ്പാക്കല്‍ മൂലം കേരളത്തിന്റെ നെല്ലറകൂടിയായ കുട്ടനാട് കാര്‍ഷിക മേഖലയില്‍ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും അതിന്റെ ലക്ഷ്യം നേരിടുന്നതില്‍ പരാജയപ്പെട്ടു. അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates