Thursday, February 12, 2026
spot_img
More

    വിശുദ്ധ കുര്‍ബാനയ്ക്കിടെ പുറത്ത് വെടിവയ്പ്, ഭയന്ന് വിറച്ച് വിശ്വാസികള്‍

    മെക്‌സിക്കോ: വിശുദ്ധ ബലിക്കിടയില്‍ വൈദികന്‍ വചനസന്ദേശം നല്കുമ്പോള്‍ ദേവാലയത്തിന് വെളിയില്‍ വെടിവയ്പ്. ഭയന്നുവിറച്ച വിശ്വാസികള്‍ ദേവാലയവാതിലുകള്‍ ചേര്‍ത്തടയ്ക്കുകയും സംരക്ഷണം തേടി അള്‍ത്താരയുടെ സമീപത്തേക്ക് ഓടിചെല്ലുകയും ചെയ്തു. മെക്‌സിക്കോയിലെ ഗ്വിറെറോ , സാന്‍ ജുവാന്‍ ബൗറ്റിസ്റ്റ ഇടവകയില്‍ ജൂണ്‍ 23 നാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്.

    വിശ്വാസികള്‍ വചനസന്ദേശം കേട്ടുകൊണ്ടിരിക്കുമ്പോള്‍ വെടിശബ്ദം മുഴങ്ങുകയും വിശ്വാസികള്‍ വാതിലുകള്‍ അടയ്ക്കുന്നതും വീഡിയോയില്‍ കാണാം. മുന്‍ മുന്‍സിപ്പല്‍ പോലീസുകാരന്റെ വധവുമായി ബന്ധപ്പെട്ടുണ്ടായ വെടിവയ്പ്പായിരുന്നു പുറത്തു നടന്നതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുവെ സംഘര്‍ഷഭരിതമായ സാഹചര്യമാണ് ഇവിടെയുള്ളത്.

    ജൂണ്‍ 12 ന് ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായ ഫാ. ജൂവാന്‍ അന്റോണിയോ കൊല്ലപ്പെട്ടിരുന്നു. 2018 മുതല്‍ മൂന്നു വൈദികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

    മെക്‌സിക്കോയില്‍ തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമപരമ്പരകള്‍ക്ക് അവസാനം കുറിക്കാനും സമാധാനം സ്ഥാപിക്കാനുമായി നഗരത്തില്‍ 10 ദിവ്യകാരുണ്യാരാധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!