വത്തിക്കാന്‍ സിറ്റി: ഗെമല്ലി ആശുപത്രിയുടെ പത്താം നിലയിലെ തന്റെ ചികിത്സാ മുറിയുടെ മട്ടുപ്പാവില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്കി. നൂറുകണക്കിന് വിശ്വാസികളാണ് പാപ്പായെ കാണാനെത്തിയത്. ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ തുടരുകയാണ് മാര്‍പാപ്പ. കഴിഞ്ഞ ആഴ്ചയാണ് പാപ്പായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് തുറക്കുന്ന തന്റെ വസതിയുടെ ജനാലയ്ക്കല്‍ നിന്നാണ് സാധാരണയായി പാപ്പ ആശീര്‍വാദം നല്കിയിരുന്നത്. അതേ സമയത്ത് തന്നെയാണ് ആശുപത്രിയില്‍ നിന്ന് ഇന്നലെ പാപ്പ വിശ്വാസികളെ ആശീര്‍വദിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാര്‍പാപ്പ ആദ്യമായാണ് വിശ്വാസികളെ നേരില്‍ കാണുന്നത്. പത്തു മിനിറ്റ് നേരം പാപ്പ സംസാരിച്ചു. എല്ലാവര്‍ക്കും സൗജന്യചികിത്സ ഉറപ്പാക്കണമെന്നാണ് പാപ്പ ആവശ്യപ്പെട്ടത്.
പ്രസംഗത്തിനിടയ്ക്ക് പാപ്പയ്ക്ക് നേരിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു.ശസ്ത്രക്രിയയ്ക്ക് ശേഷം പനിബാധിതനായിരുന്നു.