നൈജീരിയ: നൈജീരിയായിലെ ഫാന്റിയോ ആന്റ് ഡോല്‍ബെല്ലില്‍ ക്രൈസ്തവര്‍ക്ക് നേരെ ജിഹാദികളുടെ ആക്രമണം. അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ സമീപപ്രദേശത്തെ നഗരങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഗ്രൂപ്പാണ് രക്ഷപ്പെട്ടെത്തിയിരിക്കുന്നത്.
രണ്ടുതവണയാണ് നഗരത്തില്‍ ജിഹാദി ആക്രമണം ഉണ്ടായത്. പുരുഷന്മാര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.ഫാന്റിയോ നഗരത്തില്‍ കന്യാമാതാവിന്റെ രൂപത്തിന നേരെ ആക്രമണം നടന്നു. മതപരമായ പുസ്തകങ്ങളും സംഗീതോപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.ദിവ്യസക്രാരി തകര്‍ക്കുകയും തിരുവോസ്തി തറയില്‍ വാരിവിതറുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ ദേവാലയത്തിന് തീ വയ്ക്കുകയും ചെയ്തു,
തീവ്രവാദികളുടെ ആക്രമണത്തിന് വിധേയമാകുന്ന മൂന്നാമത്തെ ദേവാലയമാണ് ഇത്. 2015 മുതല്‍ക്കാണ് ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദം ശക്തമായത്. ആഫ്രിക്കയിലെ ജിഹാദികളുടെ ഹോട്ട് സ്‌പോട്ടായി മാറിയിരിക്കുകയാണ് ഇവിടം. അതേ സമയം ബുര്‍ക്കിനോ ഫാസോയില്‍ അഭയം തേടിയെത്തിയിരിക്കുന്നവരുടെ എണ്ണം ഒരു മില്യന്‍ ആയി ഉയര്‍ന്നിട്ടുണ്ട്.
ഇവിടുത്തെ സഭ ജനങ്ങളുടെ ജീവിതം സാധാരണനിലയിലാക്കാന്‍ വേണ്ടവിധത്തിലുള്ള സഹകരണങ്ങള്‍ നല്കുന്നുണ്ട്,