വത്തിക്കാന്‍ സിറ്റി: പതിനൊന്ന് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങി. രാവിലെ പത്തരകഴിഞ്ഞപ്പോഴാണ് പാപ്പ ആശുപത്രി വിട്ടത്. കാറിലാണ് വത്തിക്കാനിലെത്തിയത്. ജൂലെ 14 ന് പുറത്തിറക്കിയ വത്തിക്കാന്‍ പത്രക്കുറിപ്പ് അറിയിച്ചു.
താമസസ്ഥലത്തേക്കുള്ള വഴിയില്‍ സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തി പാപ്പ പ്രാര്‍ത്ഥിക്കുകയും ചെയ്തു.. ജൂലൈ നാലിനാണ് പാപ്പായെ ശസ്ത്രക്രിയയ്ക്കുവേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏഴുദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും ഏതാനുംദിവസങ്ങള്‍ കൂടുതലായി അദ്ദേഹത്തിന് ആശുപത്രിയില്‍ ചെലവഴിക്കേണ്ടതായി വന്നു.