ക്യൂബ: ക്യൂബയില്‍ ഗവണ്‍മെന്റിനെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ മാതാവിന്റെ രൂപം ഉയര്‍ത്തിപ്രതിഷ്ഠിച്ചുള്ള വൈദികന്റെ ചിത്രവും വീഡിയോയും വൈറലാകുന്നു. അറുപത് വര്‍ഷം നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെയാണ് ഇപ്പോള്‍ പ്രക്ഷോഭം നടക്കുന്നത്. ജൂലൈ 11 ന് ഹാവന്നയിലാണ് തുടക്കം കുറിച്ചത്.
വൈദ്യശാസ്ത്രപരവും സാമ്പത്തികവുമായ പ്രതിസന്ധി, ഭക്ഷ്യ അപര്യാപ്തത, ഗ്യാസ് ക്ഷാമം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ കോവിഡ്മൂലമുള്ള പ്രതിസന്ധികലും രൂക്ഷമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഗവണ്‍മെന്റിനെതിരെ പ്രക്ഷോഭം നടത്താന്‍ ജനങ്ങള്‍ തീരുമാനിച്ചത്.
ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം എന്ന് മുദ്രാവാക്യം വിളിക്കുന്ന ജനങ്ങളുടെ മുമ്പിലേക്കാണ് ക്യൂബയുടെ മധ്യസ്ഥയായ ഔര്‍ലേഡി ഓഫ് ചാരിറ്റിയുടെ രൂപം വൈദികന്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ക്യൂബയ്ക്ക് ശുഭകരമായ ഭാവി വാഗ്ദാനം ചെയ്യുന്നുവെന്ന പ്രതീക്ഷയാണ് വൈദികന്‍ മരിയരൂപം ഉയര്‍ത്തിക്കാണിച്ചതിലൂടെ പ്രകടമാക്കുന്നത്.
വൈദികന്റെ ഫോട്ടോയുടെയും വീഡിയോയുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ക്യൂബന്‍ ജനത കമ്മ്യൂണിസം കാരണം ദുരിതത്തിലാണ്. അവര്‍ക്കൊരു മാറ്റം വേണം. കമ്മ്യൂണിസംഏല്പിക്കുന്ന എല്ലാവിധ തിന്മകളില്‍ നിന്നും അവര്‍ക്കൊരു മോചനം വേണം. കാത്തലിക് കണക്ട് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യൂബന്‍ ജനതയ്ക്കുവേണ്ടി മാതാവിനോട് മാധ്യസ്ഥം യാചിക്കുകയാണ് സഭ.