കൊളംബോ: ലോകമനസ്സാക്ഷിയെ തന്നെ നടുക്കിയ ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ നടന്ന ചാവേറാക്രമണങ്ങളുടെ കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ്. ചാവേര്‍ ആക്രമണങ്ങളുടെ പേരില്‍ മുന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും എതിരെ നടപടികള്‍ സ്വീകരിക്കണമെന്നാണ് സഭയുടെ ആവശ്യം. ചാവേറാക്രമണം തടയുന്നതില്‍ ഇരുവരും വീഴ്ച വരുത്തിയെന്ന് സഭ ആരോപിച്ചു. 2019 ലെ ഈസ്റ്റര്‍ ദിനത്തിലാണ് ചാവേറാക്രമണം നടന്നത്.
270 പേര് കൊല്ലപ്പെട്ട ആക്രമണത്തില്‍ 11 ഇന്ത്യക്കാരും പെട്ടിരുന്നു. ഐഎസ്ഐഎസുമായി ബന്ധം പുലര്‍ത്തുന്ന തീവ്രവാദസംഘടനയാണ് ആക്രമണം നടത്തിയത്. ഒമ്പതുചാവേറുകളാണ് ആക്രമണത്തിന് പിന്നില്‍. മൂന്ന് ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമാണ് ആക്രമണം നടന്നത്. വര്‍ഷം പലതുകഴിഞ്ഞുവെങ്കിലും ഇന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അക്രമത്തിന്റെ ഇരകളായവര്‍ക്ക് നീതി നല്‍കണമെന്ന സഭയുടെ ആവശ്യം ഇനിയും നടപ്പിലാക്കപ്പെട്ടിട്ടില്ല. ശ്രീലങ്കയുടെ അന്നത്തെ ഭരണാധികാരികളായിരുന്നവര്‍ ചാവേര്‍ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടിരുന്നുവെന്ന് സഭ ആരോപി്ച്ചിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അവര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന് സഭ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രസിഡന്റ് ഗോട്ടാബായ രാജപാസ്ക്കയ്ക്ക് ജൂലൈ 10 ന് എഴുതിയ പത്തുപേജുള്ള കത്തിലാണ് സഭ പുതുതായിഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നിട്ട് അഞ്ചുമാസം കഴിഞ്ഞുവെങ്കിലും ഇപ്പോഴും മുന്‍ പ്രസിഡന്റ് സിറിനേയ്ക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കത്ത് കുറ്റപ്പെടുത്തുന്നു.