വൈദികന്‍ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ തന്റെ കരങ്ങള്‍ കഴുകുന്നത് നാം എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? അക്കാര്യം അറിയാമോ?
വളരെ പ്രതീകാത്മകമായിട്ടാണ് വൈദികന്‍ ഇപ്രകാരം ചെയ്യുന്നത്. ആത്മീയമായ ഒരു വിശദീകരണമാണ് ഇക്കാര്യത്തില്‍ ജെറുസലേമിലെ വിശുദ്ധ സിറില്‍ നല്കിയിരിക്കുന്നത്. പാപത്തില്‍ നിന്ന് മോചനം തേടുന്നതിന്റെ, ശുദ്ധി കൈവരിക്കുന്നതിന്റെ പ്രതീകമാണ് അത്.
ഞാന്‍ എന്റെ കൈകള്‍ നിര്‍മ്മലതയില്‍ കഴുകുന്നു എന്ന ദാവീദിന്റെ വാക്കുകള്‍ കൂടി ഇവിടെ നാം ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു.