പല വിധ അസ്വസ്ഥതകളാല്‍ കലുഷിതമാണ് നമ്മുടെ ഓരോരുത്തരുടെയും ഹൃദയം. ജോലിയില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിയാത്തതും പ്രതീക്ഷിച്ചതുപോലെ സാമ്പത്തികമായി ഉയരാന്‍ കഴിയാത്തതും ജീവിതപങ്കാളിയില്‍ നിന്ന് കിട്ടുന്ന പ്രതികൂലമായ അനുഭവങ്ങളും മക്കളുടെ വഴിതെറ്റിയ ജീവിതവും രോഗങ്ങളും പകര്‍ച്ചവ്യാധിയുടെ ആശങ്കകളും ശത്രുക്കളെയോര്ത്തുളള ഭയങ്ങളും…..ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങള്‍..ഇവയ്ക്കെല്ലാം നടുവില്‍ സുഖമായി ഉറങ്ങാന്‍ കഴിയുമോ? മാനുഷികമായി നമുക്ക് അത് അസാധ്യമാണ്. എന്നാല്‍ മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. അതിന് നമ്മളാദ്യം ചെയ്യേണ്ടത് ദൈവത്തില്‍ ആശ്രയിക്കുകയാണ്. അവിടുത്തേക്ക് നമ്മെതന്നെ സമര്‍പ്പിക്കുകയാണ്.
ഇതാ അതിന് സഹായകരമായ തിരുവചനം:
ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും. എന്തെന്നാല്‍ കര്‍ത്താവേ അങ്ങ് തന്നെയാണ് എനിക്ക് സുരക്ഷിതത്വം നല്‍കുന്നത്. ( സങ്കീ 4:8)
ഈ തിരുവചനം ആവര്‍ത്തിച്ചുപറഞ്ഞ് ഉറങ്ങാന്‍ കിടക്കുക. ദൈവത്തിന്റെ സംരക്ഷണത്തിന്റെ പുതപ്പ് നമ്മെ വന്നുമൂടുംം. നാം സുഖകരമായി ഉറങ്ങും. എന്താ സംശയമുണ്ടോ..എങ്കില്‍ ഇതൊന്നു വിശ്വാസത്തോടെ പരീക്ഷിച്ചുനോക്കൂ..