ചെന്നൈ:തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായി വൈദികനെ നിയമിച്ചു. ഡോണ്‍ ബോസ്‌ക്കോ സലേഷ്യന്‍ സന്യാസസമൂഹാംഗമായ ഫാ. രാജ് മരിയ സൂസൈയെ ആണ് തമിഴ്‌നാട് പിഎസ് സി അംഗമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമിച്ചത്. തമിഴ്‌നാട്ടില്‍ ഇതാദ്യമായാണ് പിഎസ് സി അംഗമായി വൈദികന്‍ നിയമിക്കപ്പെടുന്നത്.
ആറു വര്‍ഷത്തേക്കാണ്‌നിയമനം. വിദ്യാഭാസം, പരിസ്ഥിതി, മീഡിയ, യൂത്ത്, സാമൂഹികക്ഷേമം എന്നീ മേഖലകളില്‍ ഇന്ത്യയിലും യൂറോപ്പിലും റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്.
വിവിധ എന്‍ജിഒ കളുടെ കണ്‍സള്‍ട്ടന്റായും സേവനം ചെയ്തിട്ടുണ്ട്.