മാറ്റാന്‍സാസ്: ക്യുബയില്‍ വൈദികനെയും സെമിനാരിവിദ്യാര്‍ത്ഥിയെയും ജയിലില്‍ അടച്ചു. ഫാ. കാസ്റ്റര്‍ അല്‍വാരെസിനെയും റാഫേല്‍ ക്രൂസ് ദെവറോ യെയുമാണ് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ജയിലില്‍ അടച്ചിരിക്കുന്നത്. ഗവണ്‍മെന്റിന്റെ നേതൃമാറ്റത്തിനുവേണ്ടിയുളള പ്രക്ഷോഭത്തില്‍ പങ്കെടുത്തു എന്നതാണ് കുറ്റം. പ്രക്ഷോഭത്തില്‍ പങ്കെടുത്ത നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. അതിലൊരാളാണ് 26 കാരനായ റാഫേലും വൈദികനും റാഫേലിനെ മാതാപിതാക്കളുടെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അവധിക്കായി വീട്ടിലെത്തിയതായിരുന്നു. ഹാവന്നയില്‍ തിയോളജി വിദ്യാര്‍ത്ഥിയാണ്.
കാമാഗ്വെ അതിരൂപതയിലെ വൈദികനാണ് കാസ്റ്റര്‍. ഫേസ്ബുക്കില്‍ ഗവണ്‍മെന്റിനെതിരെ നിശിതമായ ഭാഷയില്‍ അദ്ദേഹം കുറിപ്പെഴുതിയിരുന്നു. ക്യൂബയില്‍ ദശാബ്ദങ്ങളോളമായി തുടര്‍ന്നുപോരുന്ന കമ്മ്യൂണിസ്റ്റ് ഭരണം ജനങ്ങളെ ദാരിദ്ര്യത്തിലേക്കും സ്വാതന്ത്ര്യമില്ലായ്മയിലേക്കുമാണ് കൊണ്ടുപോകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കോവിഡ് പകര്‍ച്ചവ്യാധി രാജ്യത്തെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് ഗവണ്‍മെന്റിനെതിരെയുള്ള പ്രക്ഷോഭം ആരംഭിച്ചത്. നാലു ക്യൂബന്‍- അമേരിക്ക മെത്രാന്മാര്‍ ക്യൂബയിലെ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.