ഹോളിലാന്റിലെ കാര്‍മ്മല്‍ മലയില്‍ ജീവിച്ചിരുന്ന ക്രൈസ്തവ സന്യാസിമാരാണ് ധ്യാനവും അനുദിന ജോലിയും പ്ര്ാര്‍ത്ഥനയുമായി കര്‍മ്മലീത്ത ആത്മീയത രൂപപ്പെടുത്തിയത്. കര്‍മ്മലമാതാവിനെ അവര്‍തങ്ങളുടെ പ്രത്യേക മധ്യസ്ഥയായി തിരഞ്ഞെടുക്കുകയും ചെയ്തു.
അനുസരണം, വിശുദ്ധി, ദാരിദ്ര്യം, അനുരഞ്ജനം, മാനസികപ്രാര്‍ത്ഥന, അദ്ധ്വാനം, നിശ്ശബ്ദത, എളിമ എന്നിവയെല്ലാമാണ് കര്‍മ്മലീത്ത ആത്മീയതയുടെ പ്രത്യേകതകള്‍. ഇത്തരമൊരു ജീവിതശൈലി എല്ലാവര്‍ക്കും സ്വീകരിക്കാവുന്നതാണ്. എങ്ങനെയെല്ലാമാണ് കര്‍മ്മലീത്ത ആത്മീയതയും ജീവിതശൈലിയും നമുക്ക് സ്വന്തമാക്കാന്‍ കഴിയുന്നതെന്ന് നോക്കാം
ഉത്തരീയം ധരിക്കുക.
വിശുദ്ധ സൈമണ്‍സ്‌റ്റോക്കിന് മാതാവ് നല്കിയതാണ് ഉത്തരീയം.
കര്‍മ്മലീത്ത വിശുദ്ധരുടെ പുസ്തകങ്ങളും ജീവചരിത്രവും വായിക്കുക.
ആവിലായിലെ വിശുദ്ധ തെരേസ, കുരിശിന്റെ വിശുദ്ധ യോഹന്നാന്‍, ലിസ്യൂവിലെ വിശുദ്ധ തെരേസ, കുരിശിലെ വിശുദ്ധ തെരേസ ബെനഡിക്ട എന്നിവര്‍ ഉദാഹരണം.
ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുക.
ജപമാലയോട് ഭക്തിയും സ്‌നേഹവുമുള്ളവരാകുക.
തുടര്‍ച്ചയായുള്ള മാംസവര്‍ജ്ജനം ഒഴിവാക്കുക.
മാനസികപ്രാര്‍ത്ഥനയ്ക്ക്, ധ്യാനത്തിന് സമയം കണ്ടെത്തുക.
നിശ്ശബ്ദതയുടെ സൗന്ദര്യം ആസ്വദിക്കുക.
അനുദിനജോലികള്‍ കൃത്യമായും വ്യക്തമായും ചെയ്യുക
കൗദാശിക ജീവിതം നയിക്കുക.
കരുണയുടെ പ്രവൃത്തികള്‍ ചെയ്യുകയും മറ്റുള്ളവരെ സഹായിക്കാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക.
എന്നിവയാണ് കര്‍മ്മലീത്ത ആത്മീയത സ്വന്തമാക്കാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍.
നമുക്ക് കര്‍മ്മലമാതാവിനോടും ഉത്തരീയത്തോടും കൂടുതല്‍ ഭക്തിയുള്ളവരാകാം.