Sunday, July 13, 2025
spot_img
More

    ദൈവത്തെയോര്‍ത്ത് തോക്കുകള്‍ താഴെയിടൂ, അടിയന്തിരമായി മെഡിക്കല്‍ സഹായം നല്കൂ: കര്‍ദിനാള്‍ ചാള്‍സ് ബോ

    മ്യാന്‍മര്‍: നിങ്ങള്‍ പിടിച്ചിരിക്കുന്ന തോക്കുകള്‍ ദൈവത്തെയോര്‍ത്ത് താഴെയിടൂ ഒരു തവണയെങ്കിലും മെഡിക്കല്‍ സഹായം നല്കൂ. മ്യാന്‍മറിലെ യാങ്കോണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ചാള്‍സ് ബോയുടേതാണ് ഈ വാക്കുകള്‍.

    രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് സംരക്ഷണവും സുരക്ഷിതത്വവുമാണ്, മെഡിസിനും ഭക്ഷണവുമാണ്. എല്ലാ ജീവിതങ്ങളെയും സംരക്ഷിക്കണം. ജീവനുകളെ രക്ഷിക്കാന്‍ എല്ലാ ഡോക്ടേഴ്‌സും ഒത്തുചേരണം. കോവിഡ് മൂന്നാം തരംഗം ഇതാ എത്തിക്കഴിഞ്ഞു. ഇടയലേഖനത്തിലാണ് കര്‍ദിനാള്‍ ചാള്‍സ് ബോ ഈ അഭ്യര്‍ത്ഥന ഉയര്‍്ത്തിയിരിക്കുന്നത്. രാജ്യം പ്രധാനമായും മൂന്നു വെല്ലുവിളികളെയാണ് നേരിടുന്നതെന്നും കര്‍ദിനാള്‍ വ്യക്തമാക്കുന്നു.

    കോവിഡ്,സംഘര്‍ഷം, താറുമാറായ സാമ്പത്തിക സ്ഥിതി. ഓരോ ശ്വാസം പോലും ഇപ്പോള്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. രാവുംപകലും ആയിരക്കണക്കിനാളുകള്‍ ജീവശ്വാസത്തിന് വേണ്ടി പിടയുന്നു. ഈ പകര്‍ച്ചവ്യാധി പ്രകൃതി നല്കിയിരിക്കുന്ന സ്വഭാവികമായ ദാനത്തെപോലും കവര്‍ന്നെടുക്കുന്നു.ഓക്‌സിജന്‍ പ്രകൃതി സൗജന്യമായി നല്കുന്ന ഒന്നാണ്. എന്നാല്‍ അതുപോലും ഇന്ന് വിലപിടിപ്പുളളതായി മാറിയിരിക്കുന്നു. കോവിഡിനെ നേരിടാനുള്ള മെഡിക്കല്‍ വിദഗ്ദരുടെയും വോളന്റിയേഴ്‌സിന്റെയും അഭാവം സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരിക്കുന്നു. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു.

    സെമിത്തേരിക്കു മുമ്പിലും നീണ്ട ക്യൂകള്‍ പ്രത്യക്ഷപ്പെടുന്നു. പലരും പ്രിയപ്പെട്ടവരോട് യാത്ര പോലും പറയാനോ അവസാന നിമിഷം കാണാനോ കഴിയാതെ മരിച്ചുവീഴുന്നു. അദ്ദേഹം പറയുന്നു. രാജ്യം നേരിടുന്ന ഭയാനകമായ സ്ഥിതിഗതികള്‍ കര്‍ദിനാളിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

    ഇങ്ങനെയുള്ള സാഹചര്യത്തിലും പട്ടാളം പ്രക്ഷോഭകരെ അടിച്ചമര്‍ത്തുകയും വെടിവച്ചിടുകയുമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!