Thursday, December 5, 2024
spot_img
More

    വിശുദ്ധ മേരി മഗ്ദലിന്റെ ജീവിതത്തില്‍ നിന്ന് നമ്മള്‍ പഠിച്ചെടുക്കേണ്ട പാഠങ്ങള്‍

    വിശുദ്ധ ഗ്രന്ഥത്തിലെ മേരി മഗ്ദലിന്‍ നമുക്കെല്ലാവര്‍ക്കും പരിചയമുള്ള കഥാപാത്രമാണ്. ക്രിസ്തുവിനെ അനുഗമിക്കുന്നതിന് മുമ്പ് മേരി മഗ്ദലിന്‍ വേശ്യയായിരുന്നുവെന്നാണ് പാരമ്പര്യമായി കരുതിപ്പോരുന്നത്. മേരി മഗ്ദലിന്റെ ഭൂതകാലം എന്തുമായിരുന്നുകൊള്ളട്ടെ, മേരി മഗ്ദലിന്റെ ജീവിതത്തില്‍ നിന്ന് ആധുനികകാലത്തെ ക്രൈസ്തവര്‍ നിര്‍ബന്ധമായും ചില പാഠങ്ങള്‍ പഠിക്കണ്ടതുണ്ട്. ആ ജീവിതം നമുക്ക് വലിയൊരു മാതൃകയുമാണ്. വിശുദ്ധ മേരി മഗ്ദലനയുടെ ജീവിതത്തിലെ ആ പ്രത്യേകതകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

    വിശ്വസ്തത
    ക്രിസ്തുവിനെ അറിഞ്ഞ നാള്‍ മുതല്‍ മേരി മഗ്ദലന ക്രിസ്തുവിനോട് വിശ്വസ്തയായിരുന്നു. മറ്റ് ശിഷ്യന്മാരൊക്കെ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞപ്പോഴും അവള്‍ മാത്രം അവിടുത്തോട് മരണം വരെ വിശ്വസ്തയായി തുടര്‍ന്നു. ക്രിസ്തുവിനോടുള്ള ഈ വിശ്വസ്തതയായിരിക്കണം നാം മേരി മഗ്ദലിനില്‍ നിന്ന് കണ്ടുപഠിക്കേണ്ടത്.

    ധൈര്യം
    ക്രിസ്തുവിനോടൊപ്പം കുരിശിന്റെ വഴികളിലും ക്രൂശുമരണത്തിലും പങ്കെടുക്കാന്‍ ധൈര്യം ലഭിച്ചവളായിരുന്നു മേരി മഗ്ദലന. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അവള്‍ തയ്യാറായി. തന്റെ നഷ്ടങ്ങളെക്കുറിച്ച് അവള്‍ ചിന്തിച്ചില്ല. ഏതു സാഹചര്യത്തിലും ക്രിസ്തുവിനെ പിന്തുടരാനും അവിടുത്തോടൊപ്പം നിലനില്ക്കാനുമുള്ള ധൈര്യമാണ് നമുക്കുണ്ടാവേണ്ടത്.

    സാക്ഷ്യം
    ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും സാക്ഷ്യം വഹിച്ചവളായിരുന്നു മേരി മഗ്ദലിന്‍, ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നായിരുന്നു അവളുടെ ആദ്യത്തെ പ്രഘോഷണം. ക്രിസ്തുവിനെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അനുഭവിച്ചറിഞ്ഞ നാം ക്രിസ്തുവിന് എന്തുമാത്രം സാക്ഷ്യം നല്കുന്നുണ്ട്? സാക്ഷ്യം പറയാന്‍ ധൈര്യപ്പെടുന്നതിന് പകരം മടിക്കുകയാണോ ചെയ്തിരിക്കുന്നത്.? ആലോചിക്കുക. എന്നിട്ട ക്രി്‌സ്തുവിന് സാക്ഷ്യം പറയാന്‍ നാം തയ്യാറാവുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!