നമ്മുടെയൊക്കെ ജീവിതം ഒരുയാത്രയാണ്. സ്വര്‍ഗ്ഗം ലക്ഷ്യമാക്കിയുള്ള യാത്ര. എന്നാല്‍ ആ യാത്രയ്ക്ക് മുമ്പായി എത്രയോ ചെറുതും വലുതുമായ യാത്രകള്‍ നടത്തുന്നവരാണ് നാം ഓരോരുത്തരും.
പഠനം മുതല്‍ ജോലി വരെയുളളയാത്രകള്‍. വിനോദയാത്രകള്‍.. അത്യാവശ്യമുള്ള മറ്റ് യാത്രകള്‍. ചെറുതും വലുതുമായ യാത്രകള്‍. ഇങ്ങനെ ഒരുപാട് യാത്രകളിലൂടെയാണ് നമ്മുടെയൊക്കെ ജീവിതം ഓരോ ദിനവും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ യാത്രകളിലെല്ലാം ഒരു കത്തോലിക്കനെന്ന നിലയില്‍ ചിലതൊക്കെ കൂടെയുണ്ടായിരിക്കണം.
അതില്‍ പ്രധാനം ക്രൂശിതരൂപമാണ്. ഒരു ക്രൈസ്തവന്റെ ആത്മീയജീവിതത്തിന്റെ അടിത്തറയാണല്ലോ കുരിശ്. മറ്റൊന്ന് ജപമാലയാണ്. ചെറുതെങ്കിലും ഒരു ബൈബിളും കയ്യിലുണ്ടാവേണ്ടതുണ്ട്. വിശുദ്ധ ജലമാണ് മറ്റൊരു പ്രധാന സംഗതി. പേരിന് പ്രത്യേക കാരണക്കാരനായ വിശുദ്ധന്റെ ചിത്രവും കൈയിലുണ്ടായിരിക്കുന്നത് നല്ലതാണ്.
യാത്രയ്ക്കിടയില്‍ പ്രാര്‍ത്ഥിക്കാനുള്ളവയാണ് മേല്‍പ്പറഞ്ഞവയില്‍ ചിലത്. ഹന്നാന്‍ വെളളം പോലെയുള്ളവ നമുക്ക് സംരക്ഷണം നല്കുന്നവയാണ്.