വാഷിംങ്ടണ്‍ ഡിസി: പെന്റഗ്രാം ഷൂസുകള്‍ സാത്താനിക ആരാധനയുമായി ബന്ധമുളളതിനാല്‍ അവയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഭൂതോച്ചാടകന്റെ മുന്നറിയിപ്പ്. കത്തോലിക്കാ വൈദികനായ ഫാ. വിന്‍സെന്റ് ലാംബെര്‍ട്ട് എന്ന ഭൂതോച്ചാടകനാണ് ഇതിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ജൂലൈ 27 മുതലക്കാണ് ഷൂസുകള്‍ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. പ്രശസ്ത ഫാഷന്‍ ഐക്കണ്‍ റിക്ക് ഓണ്‍സിന്റെ പങ്കാളിത്തത്തോടെ ടര്‍ബോഡര്‍ക്ക് ചക്ക് 70 ആണ് പെന്റഗ്രാം ഷൂ പുറത്തിറക്കിയിരിക്കുന്നത്. ഷൂസിന്റെ സോളിലും ഹീലിലുമാണ് പെന്റഗ്രാം അടയാളപ്പെടുത്തിയിരിക്കുന്നത്. വിവിധ പശ്ചാത്തലത്തില്‍ തിന്മയോട് ആഭിമുഖ്യമുള്ളതിന്റെ പ്രതീകമായി പെന്റാഗ്രാം സിംബലുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്, ഫ്രിമേസണ്‍ പോലെയുള്ളവ ഉദാഹരണം. സാത്താന്‍ സഭയുടെ ഔദ്യോഗികചിഹ്നത്തിലും പെന്റഗ്രാം ഉപയോഗിച്ചിട്ടുണ്ട്.
വെറുമൊരു വിനോദത്തിന് വേണ്ടി മാത്രമാണ് ഈ ചിഹ്നം ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഓണ്‍സിന്റെ അഭിപ്രായം. എന്നാല്‍ ഇത്തരം ചിഹ്നങ്ങള്‍ ഒക്കള്‍ട്ട് വിദ്യയ്ക്കു പ്രോത്സാഹനമായിത്തീരുകയാണ് ചെയ്യുന്നതെന്ന് ഫാ. വിന്‍സെന്റ് പറയുന്നു.