Tuesday, February 3, 2026
spot_img
More

    കോവിഡ് രൂക്ഷം: ഫിലിപ്പൈന്‍സില്‍ പൊതുകുര്‍ബാനകള്‍ റദ്ദാക്കി

    മനില: കോവിഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫിലിപ്പൈന്‍സില്‍ പൊതുകുര്‍ബാനകള്‍ മൂന്നാഴ്ചത്തേക്ക് റദ്ദ് ചെയ്തു. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 20 വരെയാണ് നിരോധനം. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ കുര്‍ബാനകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുകയുള്ളൂ.

    കാത്തലിക് ബിഷപ്‌സ്‌കോണ്‍ഫ്രന്‍സ് ഓഫ് ദ ഫിലിപ്പൈന്‍സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 108 മില്യന്‍ ജനസംഖ്യയുള്ള ഫിലിപ്പൈന്‍സില്‍ 1,605,762 കൊറോണ വൈറസ് കേസുകളും 28,093 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയം തുറന്നുകൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

    ഡെല്‍റ്റ വകഭേദമുള്ള കോവിഡിനെതിരെ പ്രാര്‍ത്ഥിക്കാനായി പ്രത്യേകപ്രാര്‍ത്ഥനകളും വിശ്വാസികള്‍ക്കായി നല്കിയിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!