പാക്കിസ്ഥാനില്‍ ക്രൈസ്തവ നേഴ്‌സുമാര്‍ക്ക് നേരെ ഭീഷണിയും വിവേചനവും വര്‍ദ്ധിക്കുന്നു

ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവ നേഴ്‌സുമാര്‍ക്ക് നേരെ ഭീഷണിയും വിവേചനവും വര്‍ദധിക്കുന്നു. പാക്കിസ്ഥാനില്‍ 60 മുതല്‍ 70 വരെ ശതമാനം നേഴ്‌സുമാരും ക്രൈസ്തവരാണ്. രാജ്യത്ത് രജിസ്ട്രര്‍ ചെയ്തിരിക്കുന്ന 160 നേഴ്‌സിംങ് ട്രെയിനിങ ഇന്‍സ്റ്റിറ്റ്യൂട്ടുകള് കൂടുതലും ക്രൈസ്തവരുടേതാണ്.

ഈ ഒരു സാഹചര്യത്തിലാണ് ക്രൈസ്തവനേഴ്‌സുമാര്‍ക്കെതിരെ വിവേചനവും ഭീഷണിയും വ്യാപകമായിരിക്കുന്നത്. ശാരീരികമായ ഉപദ്രവം മുതല്‍ വധഭീഷണി വരെ ഇവര്‍ നേരിടുന്നുണ്ട്. മുസ്ലീം സഹപ്രവര്‍ത്തകരാണ് ഇതില്‍ മുമ്പന്തിയില്‍ നില്ക്കുന്നത്. ക്രൈസ്തവ നേഴ്‌സുമാരെ ഉപദ്രവിക്കാനായി ഇവര്‍ ആരോപിക്കുന്ന പ്രധാന കുറ്റം ദൈവനിന്ദയാണ്.

ഈ വര്‍ഷം തന്നെ മൂന്നു ദൈവനിന്ദാക്കുറ്റങ്ങളാണ് ക്രൈസ്തവനേഴ്‌സുമാര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ജനുവരിയിലായിരുന്നു തുടക്കം. തബീത്ത നസീര്‍ഗില്‍ എന്ന നേഴ്‌സ്, രോഗിയോട് രോഗസൗഖ്യത്തിന് വേണ്ടി ഈശോയോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു എന്നതായിരുന്നു കുറ്റം. ഇത് പ്രവാചകനെ അപമാനിക്കുന്നതിന് തുല്യമാണത്രെ.

ഏപ്രില്‍ ഒമ്പതിന് രണ്ടു ക്രൈസ്തവ നേഴ്‌സുമാര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. കബോര്‍ഡിലെ ഇസ്ലാമിക് സ്റ്റിക്കര്‍ ചുരണ്ടിയെന്നതായിരുന്നു ഡോക്ടര്‍ അവര്‍ക്കെതിരെ ആരോപിച്ചത്.

നേഴ്‌സുമാര്‍ക്കുള്ള അനൗദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ പങ്കുവച്ചു എന്നതായിരുന്നു മറ്റൊരു നേഴ്‌സിനെതിരെ ആരോപിച്ച കുറ്റം.

ക്രൈസ്തവ പെണ്‍കുട്ടികള്‍ നേഴ്‌സിംങ് ഫീല്‍ഡ് തിരഞ്ഞെടുക്കുന്നത് വര്‍ദ്ധി്ച്ചുവരുന്ന സാഹചര്യത്തിലാണ് അവര്‍ക്കെതിരെ ദൈവനിന്ദാക്കുറ്റം ആരോപിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates