Friday, October 11, 2024
spot_img
More

    മതപീഡനത്തിന്റെ ഇരകള്‍ക്ക് വേണ്ടി യുഎന്‍ പ്രത്യേക ദിനം ആചരിക്കുന്നു

    യുഎസ്: മതത്തിനും വിശ്വാസത്തിനും വേണ്ടി ജീവത്യാഗം ചെയ്ത, മതപീഡനത്തിന് ഇരകളായവരുടെ ഓര്‍മ്മയ്ക്കു വേണ്ടി യുഎന്‍ പ്രത്യേക ദിനം ആചരിക്കുന്നു. ഓഗസ്റ്റ് 22 ആണ് മതപീഡനത്തിന്റെ ഇരകളായവര്‍ക്കു വേണ്ടി പ്രത്യേക ദിനമായി ആചരിക്കുന്നത്. യുഎന്‍ ജനറല്‍ അസംബ്ലിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

    ലോകം മുഴുവന്‍ വിശ്വാസത്തിന്റെ പേരില്‍ ആളുകള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മതന്യൂനപക്ഷങ്ങളാണ് ഇതിന്റെ ഇരകളായി മാറുന്നത്. വിവിധതരം അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ വിധേയരാകുന്നു. ന്യൂസിലാന്റില്‍ നടന്ന മോസ്‌ക്ക് ആക്രമണവും ശ്രീലങ്കയില്‍ നടന്ന ക്രൈസ്തവ ദേവാലയാക്രമണവും പരാമര്‍ശിച്ച് പോളണ്ടിലെ വിദേശകാര്യമ ന്ത്രി ഡ ജാസെക്ക് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞു. മതവിദ്വേഷത്തിന്റെ പേരില്‍ നിരപരാധികളാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!