പല കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും. മക്കള്‍ക്ക് ഒരു വിവാഹാലോചന വരുമ്പോള്‍, മക്കളെ ഒരു പുതിയ കോഴ്‌സില്‍ ചേര്‍ക്കേണ്ടിവരുമ്പോള്‍, സ്വന്തമായി ഒരു ബിസിനസ് ചെയ്യാന്‍ തുടങ്ങുമ്പോഴോ മറ്റെന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ആലോചിക്കുമ്പോഴോ എല്ലാം എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന് അറിയാതെ നാം വിഷമിക്കാറുണ്ട്. പുതിയ വഴികള്‍ അന്വേഷിക്കുമ്പോള്‍ വഴികളെല്ലാം അടഞ്ഞതുപോലെയുള്ള അനുഭവവും ഉണ്ടാകാറുണ്ട്. പല വഴികള്‍ മുമ്പില്‍ തെളിയുമ്പോള്‍ ഏതുവഴിയെ സഞ്ചരിക്കണം എന്ന ആശയക്കുഴപ്പവും ഉണ്ടാകാറുണ്ട്. ഇങ്ങനെ തീരുമാനമെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കും വഴിയറിയാതെ വിഷമിക്കുന്നവര്‍ക്കും ആശ്രയം കണ്ടെത്താന്‍ കഴിയുന്ന സങ്കീര്‍ത്തനഭാഗമാണ് 25: 4-5.
ഈ സങ്കീര്‍ത്തനഭാഗങ്ങള്‍ വായിച്ച് ധ്യാനിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഇപ്പോള്‍ നാം നേരിടുന്ന ആശയക്കുഴപ്പങ്ങള്‍ക്കും തീരുമാനമെടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയ്ക്കും ദൈവം നിശ്ചയമായും ഉത്തരം നല്കും. അവിടുന്ന് നമ്മുടെ കാര്യത്തില്‍ ഇടപെടുകയും ചെയ്യും.
കര്‍ത്താവേ അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ. അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ. എന്നെ പഠിപ്പിക്കണമേ. എന്തെന്നാല്‍ അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം. അങ്ങേക്കുവേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.