ടി. ഡി എസ്: അധ്യാപകരായ സന്യസ്തര്‍ സുപ്രീം കോടതിയിലേക്ക്

കൊച്ചി: ഗവണ്‍മെന്റ്- എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരായി ജോലി ചെയ്യുന്ന വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ടിഡിഎസ് ഏര്‍പ്പെടുത്തിയ കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനം. സുപ്രീം കോടതിയില്‍ കോടതിവിധിക്കെതിരെ അപ്പീല്‍ കൊടുക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഫാ. ജെക്കോബി സെബാസ്റ്റിയന്‍ പറഞ്ഞു. കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സ ുപ്പീരിയേഴ്‌സ് പ്രസിഡന്റാണ് ഇദ്ദേഹം.

തുടര്‍നടപടികള്‍ക്കായി സഭാധികാരികളുടെയും മേജര്‍ സുപ്പീരിയേഴ്‌സിന്റെയും സാമ്പത്തികോപദേഷ്ടാക്കളുടെയും മീറ്റിംങ് വിളിച്ചുകൂട്ടാനും തീരുമാനമായിട്ടുണ്ട്. ഓഗസ്റ്റ് 16 ന് ചേരുന്ന ഈ സമ്മേളനം തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യും. സീസറിനുളളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് അധ്യാപകരായ വൈദികരും സന്യാസിനികളും നികുതി കൊടുക്കേണ്ടവരാണെന്ന് കോടതി ഉത്തരവിട്ടത്.

1944 മുതല്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും നികുതി ഇളവ് നല്കി വന്നിരുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് നികുതിവകുപ്പ് 2014 ല്‍ കേസ് കൊടുത്തതോടെയാണ് ഈ വിഷയത്തിലുള്ള നിയമപരമായ സംഘര്‍ഷം ആരംഭിച്ചത്.

2019 മാര്‍ച്ചില്‍ തമിഴ്‌നാട് ഹൈക്കോടതി അധ്യാപകരായ വൈദികരും സന്യാസിനികളും നികുതി കൊടുക്കാന്‍ ബാധ്യസ്ഥരാണെന്ന് വിധി പ്രസ്താവിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates