കഴുതകളുമായി തര്‍ക്കിച്ച് സമയം കളയരുത്: ബിഷപ് ജോസഫ് പാംപ്ലാനി

വിമര്‍ശിക്കുന്നവരെ ഒരിക്കലും ഭയപ്പെടരുത്. കാരണം വിമര്‍ശിക്കാന്‍ എളുപ്പമാണ്, അടുക്കളയില്‍ കഷ്ടപ്പെട്ട് പാചകം ചെയ്ത് തീന്‍ മേശയില്‍ ഭക്ഷണം വച്ചുവിളമ്പുന്ന ഭാര്യമാരുടെ അദ്ധ്വാനത്തെ ചില പുരുഷന്മാര്‍, വായില്‍ വച്ച്കൂട്ടാന്‍ കൊള്ളില്ല എന്ന് അഭിപ്രായപ്പെട്ട്, ഒരൊറ്റ നിമിഷം കൊണ്ട് വെറും നിസ്സാരമാക്കിക്കളയാറുണ്ട്. അപ്പോള്‍ ആ നേരങ്ങളില്‍ ആ സ്ത്രീ അനുഭവിക്കുന്ന മാനസികബുദ്ധിമുട്ട് ആലോചിച്ചുനോക്കൂ.

അതുകൊണ്ട് വിമര്‍ശിക്കപ്പെടുമ്പോള്‍ മനസ്സ് മടുക്കരുത്. തളര്‍ന്നുപോകരുത്. അത് ശത്രുവിന് ഇടം കൊടുക്കുകയാണ് ചെയ്യുന്നത്. കാല്‍വരിയില്‍ ജീവന്‍ വിട്ടുപിരിയുന്ന നേരത്തുപോലും ക്രിസ്തു വിമര്‍ശകന്മാര്‍ക്ക് വിമര്‍ശിക്കാന്‍ വിട്ടുകൊടുത്തിരുന്നു. ഇതാണ് നമ്മുടെ മാതൃക.

വിമര്‍ശിക്കുന്നവന്‍ പീലാത്തോസോ കയ്യാഫാസോ ജനക്കൂട്ടമോ ആരുമായിരുന്നുകൊള്ളട്ടെ ആ വിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ ക്രിസ്തു തളര്‍ന്നില്ല. കാരണം അവനറിയാമായിരുന്നു താനാണ് സത്യമെന്ന്. അത് മാത്രമേ നിലനില്ക്കൂന്നുവെന്ന്. അത്തരമൊരു ബോധ്യമാണ് നമുക്കുണ്ടാവേണ്ടത്.

വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ കാര്യം ഇതാണ്. ഒരു പക്ഷിക്ക് നേരെ കല്ലെറിയുമ്പോള്‍ ആ പക്ഷി കല്ലു കൊള്ളാതെ ഉയരത്തില്‍ പറക്കുകയാണ് ചെയ്യുന്നത്.

തെരുവില്‍ ശുനകന്മാര്‍ കുരയ്ക്കുമ്പോള്‍ തിരികെ കുരയ്ക്കാന്‍ നില്ക്കരുത്. അത് നമ്മുടെ സമയം പാഴാക്കുകയേയുള്ളൂ.

കുതിരയും കഴുതയും തമ്മില്‍ വലിയ തര്‍ക്കമുണ്ടായതായി ഒരു പഞ്ചതന്ത്രം കഥയുണ്ട്. പുല്ലിന്റെ നിറത്തെചൊല്ലിയായിരുന്നു തര്‍ക്കം. പുല്ല് പച്ചനിറമാണെന്ന് കുതിര, അല്ലെന്ന് കഴുത. ചുവപ്പുനിറമാണ് പുല്ലിനെന്നാണ് കഴുത. രണ്ടുപേരും തര്‍ക്കമായി. ഒടുവില്‍ സിംഹരാജാവിന്റെ മുമ്പില്‍ കേസെത്തി. രണ്ടുപേരുടെയും അഭിപ്രായം സിംഹം കേട്ടു. ഒടുവില്‍ വിധി പറഞ്ഞത് ഇങ്ങനെ.

ഈ കുതിരയെ ഒരുവര്‍ഷം ജയിലില്‍ അടയ്ക്കുക. ഇതു കേട്ട് കുതിര അത്ഭുതപ്പെട്ടു. രാജാവേ അങ്ങേയ്ക്കും അറിയാമല്ലോ പുല്ലിന്റെ നിറം പച്ചയാണെന്ന്.എന്നിട്ട് അതുപറഞ്ഞ എന്നെയെന്തിനാണ് അങ്ങ് ജയിലില്‍ അടയ്ക്കുന്നത്?

അപ്പോള്‍ സിംഹം പറഞ്ഞു, പുല്ലിന്റെ നിറം പച്ചയാണെന്ന് നീ പറഞ്ഞതുകൊണ്ടല്ല ഈ കഴുതയോട് തര്‍ക്കിച്ചതുകൊണ്ടാണ് നിന്നെ ജയിലില്‍ അടയ്ക്കുന്നത്. കഴുതകളുമായി തര്‍ക്കിച്ച് സമയം കളയരുത്. നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ തര്‍ക്കിച്ച് ഊര്‍ജം പാഴാക്കരുത്.

( കടപ്പാട്: CNEWSLIVE)

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates