Saturday, February 7, 2026
spot_img
More

    പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഒരു പുതിയ മരിയന്‍ ഗാനം

    പരിശുദ്ധ അമ്മയോടുള്ള നിരവധി ഭക്തിഗാനങ്ങളാല്‍ സമൃദ്ധമാണ് നമ്മുടെ ആത്മീയലോകം. ആ ലോകത്തിലേക്ക് ഇതാ പുതിയൊരു ഗാനം കൂടി ഇടം പിടിക്കുന്നു. അരുണോദയം എന്ന പേരില്‍ എസ്. തോമസ് രചനയും ഈണവും നിര്‍വഹിച്ച ഗാനമാണ് അത്.

    അരുണോദയം പോല്‍ നിന്‍മുഖപ്രകാശം
    നിന്‍ മുമ്പില്‍ ഞാനെന്നും അണഞ്ഞിടുമ്പോള്‍
    അഴലുന്നോര്‍ക്കാശ്വാസം നല്കിടുന്നു
    അഴലെല്ലാം നീക്കി നീ കാത്തിടുന്നു

    എന്നാണ് ഗാനം തുടങ്ങുന്നത്. ശ്രുതി ബെന്നിയാണ് ആലാപനം. പ്രിന്‍സ് ജോസഫ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു.

    മാലോകര്‍ക്കെല്ലാം മാതാവായി മാറിയ പരിശുദ്ധ അമ്മയെക്കുറിച്ച് ഇത്രയും മനോഹരമായ ഒരു ഗാനം അടുത്തകാലത്ത് പുറത്തിറങ്ങിയിട്ടില്ല. മാതാവിലൂടെ ഈശോയിലേക്ക് എന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന നിമിഷങ്ങളാണ് ഈ ഗാനം കേള്‍ക്കുമ്പോള്‍ ശ്രോതാക്കള്‍ക്കുണ്ടാകുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!