വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം ഹോളിവുഡ് സിനിമയാകുന്നു

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം ഹോളിവുഡ് സിനിമയാകുന്നു. വിശുദ്ധന്റെ യൗവനകാലഘട്ടമാണ് സിനിമയുടെ ഇതിവൃത്തം. ആബേല്‍ ഫെറേറ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷിയ ലാബെയുഫ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും. നിരവധിയായ ഡിസ്‌നി ടെലിവിഷന്‍ ഷോകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ഷിയ.

35 വയസുകാരനായ ഇദ്ദേഹം യഹൂദ മതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തിയാണ്. ഫറി എന്ന 2014 ല്‍ ചെയ്ത സിനിമയുടെ ചിത്രീകരണവേളയിലായിരുന്നു ഈ പരിവര്‍ത്തനം.

ഞാന്‍ ദൈവത്തെ കണ്ടെത്തിയത് ഫറിയുടെ വേളയിലാണ്. ഞാന്‍ ഒരു ക്രൈസ്തവനായിത്തീര്‍ന്നു. എല്ലാ അര്‍ത്ഥത്തിലും. ഒരു അഭിമുഖത്തില്‍ ഷിയ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും പ്രശസ്തനായ ഇറ്റാലിയന്‍ വൈദികനും സ്റ്റിഗ്മാസ്റ്റിക്കും മിസ്റ്റിക്കുമായിരുന്നു പാദ്രെ പിയോ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates