കൊച്ചി: സീറോ മലബാര്‍ സഭയുടെ 29 ാം സിനഡിന്റെ രണ്ടാം സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായിട്ടാണ് സിനഡ് സമ്മേളനം നടക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ആര്‍ച്ച് ബിഷപ് ഡോ തോമസ് മാര്‍ കൂറിലോസ് പ്രാരംഭ ധ്യാനചിന്തകള്‍ പങ്കുവച്ചു. കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ നിര്‍ദ്ദേശം അനുസരിക്കാന്‍ സഭയ്ക്ക് മുഴുവനുമുള്ള കടമയെക്കുറിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു.
27 ന് സിനഡ് സമാപിക്കും. വിവിധ വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്യും.