Thursday, December 5, 2024
spot_img
More

    ഒരു വര്‍ഷത്തിനുള്ളില്‍ അഴിമതി തുടച്ചുനീക്കുമെന്ന് ക്രിസ്ത്യന്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, പ്രാര്‍ത്ഥനകളുമായി പിന്നില്‍ ക്രൈസ്തവസമൂഹം

    ഭോപ്പാല്‍: ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തു നിന്ന് അഴിമതി തുടച്ചുനീക്കുമെന്ന പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ധീരമായ പ്രഖ്യാപനത്തിന് ക്രൈസ്തവ ലോകത്തിന്റെ കയ്യടികളും പ്രാര്‍ത്ഥനകളും. ക്രൈസ്തവനായ യെദുഗുരി സാന്‍ഡിന്റി ജഗമോഹന്‍ റെഡിയുടേതാണ് ധീരമായ ഈ പ്രഖ്യാപനം.

    മെയ് 30 നാണ് ഇദ്ദേഹം മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. ഈ വേളയിലായിലായിരുന്നു ഭരണസംവിധാനം ശുദ്ധിയാക്കുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്.

    ഈ പ്രഖ്യാപനം തങ്ങളെ സന്തുഷ്ടരാക്കിയെന്നും വിപ്ലവകരമായ തീരുമാനമാണ് ഇതെന്നും മുഖ്യമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് സഭാനേതാക്കള്‍ അദ്ദേഹത്തിന് എഴുതിയ കത്തില്‍ പറഞ്ഞു. ഞങ്ങള്‍ അദ്ദേഹത്തിന് വിജയവും നന്മകളും പ്രാര്‍ത്ഥിക്കുന്നു. വിശാഖപ്പട്ടണം ആര്‍ച്ച് ബിഷപ് പ്രകാശ മല്ലവരപ്പൂ പറഞ്ഞു. വളരെ പോസിറ്റീവായ അടയാളമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും ഇത് ജനങ്ങളുടെ ശബ്ദം തന്നെയാണെന്നും നെല്ലൂര്‍ ബിഷപ് മോസസ് പ്രകാശം പ്രതികരിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!