Thursday, November 21, 2024
spot_img
More

    മറിയത്തിന്റെ വിമലഹൃദയപ്രതിഷ്ഠ നടത്താന്‍ ആഗ്രഹിക്കുന്നുണ്ടോ, ഇതാ ഈ പ്രത്യേക ദിവസങ്ങള്‍ അതിനായി തിരഞ്ഞെടുക്കൂ

    പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് രാജ്യങ്ങളെയും വ്യക്തികളെയും സമര്‍പ്പിക്കുന്ന ചടങ്ങ് ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. കൂടുതലായ മരിയന്‍ സമര്‍പ്പണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്താണ് മരിയന്‍ സമര്‍പ്പണം കൊണ്ട് ലക്ഷ്യമാക്കുന്നത്?

    ഒരു വ്യക്തി തന്റെ ശരീരവും ആത്മാവും തനിക്കുള്ളവയും എല്ലാം പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും മാധ്യസ്ഥത്തിനും വേണ്ടി സമര്‍പ്പിക്കുന്നതാണ് അതുവഴി ലക്ഷ്യമാക്കുന്നത്. ഇങ്ങനെയൊരു സമര്‍പ്പണം എപ്പോഴാണ് ആരംഭിക്കേണ്ടത് എന്നതിനെക്കുറിച്ച ചിലര്‍ക്കെങ്കിലും അറിവുണ്ടായിരിക്കുകയില്ല. മാതാവിന്റെ പ്രധാനപ്പെട്ട തിരുനാളുകളോട് അനുബന്ധിച്ച 33 ദിവസത്തെ ഒരുക്കപ്രാര്‍ത്ഥനയിലൂടെ ഈ സമര്‍പ്പണം നടത്താവുന്നതാണ്.

    അതനുസരിച്ച് ഏതാനും പ്രധാനപ്പെട്ട ദിവസങ്ങളെക്കുറിച്ച് സൂചിപ്പിക്കാം


    ജനുവരി ഒമ്പതു മുതല്‍ ഫെബ്രുവരി 11 വരെയുള്ളദിവസങ്ങള്‍ ( ലൂര്‍ദ്ദിലെ തിരുനാളിനോട് അനുബന്ധിച്ച്)


    ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 25 വരെ ( മംഗളവാര്‍ത്താ തിരുനാള്‍)


    ഏപ്രില്‍ 10 മുതല്‍ മെയ് 13 വരെ ( ഫാത്തിമാ മാതാവിന്റെ തിരുനാള്‍)


    ഏപ്രില്‍ 21 മുതല്‍ മെയ് 24 ( ക്രൈസ്തവരുടെ സഹായമായ മാതാവിന്റെ തിരുനാള്‍)


    ഏപ്രില്‍ 28 മുതല്‍ മെയ് 31 വരെ ( വിസിറ്റേഷന്‍ തിരുനാള്‍)


    മെയ് 25 മുതല്‍ ജുണ്‍ 27 വരെ ( നിത്യസഹായമാതാവിന്റെ തിരുനാള്‍)


    ജൂണ്‍ 13 മുതല്‍ ജൂലെ 16 വരെ ( കര്‍മ്മലമാതാവിന്റെ തിരുനാള്‍


    ജുലൈ 13 മുതല്‍ ഓഗസ്റ്റ് 15 വരെ ( സ്വര്‍ഗ്ഗാരോപണ തിരുനാള്‍)


    ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 22 വരെ ( രാജ്ഞിത്വതിരുനാള്‍)


    ഓഗസ്റ്റ് ആറുമുതല്‍ സെപ്തംബര്‍ എട്ടുവരെ ( ജനനതിരുനാള്‍)


    ഓഗസ്റ്റ് 10 മുതല്‍ സെപ്തംബര്‍ 12 വരെ ( മറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാള്‍)


    ഓഗസ്റ്റ് 13 മുതല്‍ സെപ്തംബര്‍ 15 വരെ ( വ്യാകുലമാതാവിന്റെ തിരുനാള്‍)


    സെപ്തംബര്‍ 4 മുതല്‍ ഒക്ടോബര്‍ ഏഴു വരെ ( ജപമാലരാജ്ഞിയുടെ തിരുനാള്‍)


    ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 19 വരെ ( ഔര്‍ ലേഡി ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ്)


    ക്ടോബര്‍ 19 മുതല്‍ നവംബര്‍ 21 വരെ ( പ്രസന്റേഷന്‍ തിരുനാള്‍)


    ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 27 വരെ (അത്ഭുതകാശുരൂപത്തിന്റെ തിരുനാള്‍)


    നവംബര്‍ 5 മുതല്‍ ഡിസംബര്‍ എട്ടുവരെ ( അമലോത്ഭവ മാതാവിന്റെ തിരുനാള്‍)


    നവംബര്‍ 9 മുതര്‍ ഡിസംബര്‍ 12 വരെ ( ഗ്വാഡെലൂപ്പെ മാതാവിന്റെ തിരുനാള്‍)


    നവംബര്‍ 29 മുതല്‍ ജനുവരി ഒന്നുവരെ ( ദൈവമാതൃത്വതിരുനാള്‍)


    ഡിസംബര്‍ 31 മുതല്‍ ഫെബ്രുവരി 2 വരെ
    ( കര്‍ത്താവിന്റെ ദേവാലയസമര്‍പ്പണ തിരുനാള്‍)

    ==========================================================================

    33 ദിവസത്തെ ഒരുക്ക പ്രാർത്ഥനകളും പ്രതിഷ്ഠ ജപവും , പ്രാർത്ഥനകൾ ചൊല്ലേണ്ട നിർദ്ദേശങ്ങളും മരിയൻ പത്രത്തിൽ marianpathram.com/vimalahrudayaprathishta എപ്പോഴും ലഭ്യമാണ്

    ==========================================================================

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!