ജോലി എല്ലാവരുടെയും ആവശ്യമാണ്. അതിലേറെ അത്യാവശ്യവും. കാരണം അത് ജീവനോപാധിയാണ്. എന്നാല്‍ പഠിച്ചിട്ടും പരീക്ഷ പാസായിട്ടും കഴിവുണ്ടായിട്ടും പലവിധ കാരണങ്ങളാല്‍ ജോലി കിട്ടാതെ പോകുന്നവര്‍ ധാരാളമുണ്ട്. നിരാശയില്‍ കഴിയുന്നവരുണ്ട്. അവര്‍ക്കെല്ലാം സഹായകരമാണ് തിരുവചനം. തിരുവചനം ഏറ്റുപറഞ്ഞ് ശക്തിപ്രാപിച്ച് അവര്‍ ജോലിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. പല വ്യക്തികളും സ്വജീവിതത്തില്‍ നിന്ന് സാക്ഷ്യം പറഞ്ഞിട്ടുള്ളതാണ് ഇക്കാര്യം. ഉദ്യോഗാര്‍ത്ഥികളും തൊഴില്‍ അന്വേഷകരുമെല്ലാം അതുകൊണ്ട് ഇനിമുതല്‍ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കട്ടെ.
കര്‍ത്താവാണ് എന്റെ ഇടയന്‍ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല( സങ്കീ 23:1)
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്കും.( ഫിലിപ്പി 4:19)
ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും( 1 പത്രോ 5:6)
ഞാന്‍ നിനക്ക് മുമ്പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും ( ഏശ 45:2)
ഇതാ നിനക്ക് മുമ്പേ ഞാന്‍ എന്റെ ദൂതനെ അയ്ക്കുന്നു. അവന്‍ നിന്റെ വഴി ഒരുക്കും.( മര്‍ക്കോ 1: 2-3)
ഓരോ വചനവും പറയുമ്പോഴും , വചനത്തിന്റെ ശക്തിയാല്‍ എനിക്ക് അനുയോജ്യമായ ജോലി തന്ന് എന്നെ സഹായിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുക.