പ്രത്യാശ നഷ്ടപ്പെടുമ്പോള്‍ ശരണപ്പെടാന്‍ മറിയത്തെ മാതൃകയാക്കുക

പ്രത്യാശ ജീവിതത്തില്‍ എപ്പോഴെങ്കിലും നഷ്ടപ്പെട്ടുപോകാത്തവരായി ആരെങ്കിലുമുണ്ടാവുമോ. പ്രതികൂലസാഹചര്യങ്ങളും വിപരീതാനുഭവങ്ങളും നമ്മുടെ ജീവിതത്തെ നിരാശാഭരിതമാക്കിത്തീര്‍ക്കാറുണ്ട്. എന്നാല്‍ ഇത്തരം അവസരങ്ങളിലെല്ലാം നമ്മുടെ മാതൃക പരിശുദ്ധ മറിയമായിരിക്കണമെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ജോണ്‍ പോളിന്റെ വാക്കുകള്‍ ഇപ്രകാരമാണ്.:

പരിശുദ്ധ മറിയത്തില്‍ നിന്ന് എല്ലാകാര്യങ്ങളിലും ദൈവഹിതത്തിന് എങ്ങനെ വിധേയപ്പെടണമെന്ന് നമ്മള്‍ പഠിക്കുന്നു. എല്ലാ പ്രത്യാശയും നഷ്ടപ്പെട്ടതായി തോന്നുമ്പോള്‍ എങ്ങനെ ശരണപ്പെടണമെന്ന് നമ്മള്‍ പരിശുദ്ധ മറിയത്തില്‍ നിന്ന് പഠിക്കുന്നു. ക്രിസ്തുവിനെ ദൈവപുത്രനായിട്ടും അവളുടെ പുത്രനായും എങ്ങനെ സ്‌നേഹിക്കണമെന്ന് മറിയത്തില്‍ നിന്ന് നമ്മള്‍ പഠിക്കുന്നു.’

വിശുദ്ധ മാക്‌സിമില്യണ്‍ കോള്‍ബെയെക്കുറിച്ചു നമുക്കറിയാം. കോള്‍ബെ പരിശുദ്ധ അമ്മയെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. അനുഗ്രഹീത കന്യകയെ അത്യധികമായി സ്‌നേഹിക്കുന്നതില്‍ ഒട്ടും ഭയപ്പെടരുത്. ഈശോ അവളെ സ്‌നേഹിച്ചതിലും കൂടുതലായി ഒരിക്കലും നിനക്ക് അവളെ സ്‌നേഹിക്കാന്‍ കഴിയുകയില്ല.

അതുകൊണ്ട് നമ്മുടെ ജീവിതത്തിലെ പ്രശ്‌നങ്ങളിലേക്ക്, പ്രതിസന്ധികളിലേക്ക് മറിയത്തെ വിളിക്കാം. മറിയത്തിന്റെ പ്രത്യേകമായ മാധ്യസ്ഥതയിലൂടെ ക്രിസ്തു നമ്മുടെ ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുതരിക തന്നെ ചെയ്യും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates