Friday, March 13, 2026
spot_img
More

    സിസ്റ്റര്‍ അലെസാണ്ട്ര ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്‌മെന്റിന്റെ സെക്രട്ടറി

    വത്തിക്കാന്‍ സിറ്റി: ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്‌മെന്റിന്റെ താല്ക്കാലിക സെക്രട്ടറിയായി സിസ്റ്റര്‍ അലെസാണ്ട്ര സ്‌മെറില്ലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സെക്രട്ടറി, അസിസ്റ്റന്റ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മോണ്‍. ബ്രൂണോ മാരിയും ഫാ. അഗസ്റ്റോയും താന്താങ്ങളുടെ രൂപതകളിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് ഈ താല്ക്കാലിക നിയമനം.

    നിലവില്‍ വത്തിക്കാനിലെ കോവിഡ് 19 കമ്മീഷനില്‍ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു സിസ്റ്റര്‍ അലെസാണ്ട്ര.

    സലേഷ്യന്‍ സന്യാസിനിസമൂഹാംഗമാണ് സിസ്റ്റര്‍. 1974 ല്‍ ഇറ്റലിയിലാണ് ജനനം. പരിശുദ്ധപിതാവിനോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് സിസ്റ്റര്‍ പുതിയ പദവിയെക്കുറിച്ച് പ്രതികരിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!