Sunday, March 1, 2026
spot_img
More

    പാറേല്‍ പള്ളി പൊളിക്കുന്നു

    ചങ്ങനാശ്ശേരി: അരനൂറ്റാണ്ട് പഴക്കമുള്ള ചങ്ങനാശ്ശേരി പാറേല്‍ പള്ളി പൊളിക്കുന്നു. എട്ടുനോമ്പ് തിരുനാളിന് ശേഷമായിരിക്കും പൊളിക്കല്‍.കേരളീയ വാസ്തുശില്പ ശൈലിയില്‍ രൂപകല്‍പന ചെയ്ത പുതിയ ദേവാലയത്തിന്റെ മുഖവാരത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് നിലവിലെ പള്ളി പൊളിക്കുന്നത്.

    പാറമേല്‍ പണിത പള്ളിയാണ് പാറേല്‍ പള്ളിയായി അറിയപ്പെട്ടത്. 1972 ല്‍ തറക്കല്ലിട്ട ദേവാലയം 1974 ല്‍ കൂദാശ ചെയ്യപ്പെട്ടു. 1977 ല്‍ പാറേല്‍ പള്ളിയെ അജപാലന കേന്ദ്രമായി പ്രഖ്യാപിച്ചു. സ്ഥല സൗകര്യം കണക്കിലെടുത്താണ് പുതിയ പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചത്. 2014 ലാണ് പ്രാരംഭ നടപടികള്‍ക്ക് തുടക്കമിട്ടത്. പുതിയ പള്ളിയില്‍ മൂവായിരത്തോളം പേര്‍ക്ക് ഒരേസമയം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്.

    നിത്യാരാധാന ചാപ്പല്‍, കുമ്പസാരം കൗണ്‍സലിംങ്, പ്രാര്‍ത്ഥന, ആരാധന എന്നിവയ്ക്കുളള സൗകര്യങ്ങളോടുകൂടിയതാണ് പുതിയ ദേവാലയം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!