മണര്‍കാട്: പ്രശസ്തമായ മണര്‍കാട് പള്ളിയില്‍ ഇന്നുമുതല്‍ മാതാവിന്റെപിറവിത്തിരുനാളിനൊരുക്കമായി എട്ടുനോമ്പിന് ആരംഭമായി. രാവിലെ ആറിന് കരോട്ടെ പള്ളിയില്‍ കുര്‍ബാനയോടെയാണ് എട്ടുനോമ്പ് ആരംഭിച്ചത്. കോവിഡ് നിയന്ത്രണം പാലിച്ചാണ് തിരുക്കര്‍മ്മങ്ങള്‍. ദേവാലയത്തില്‍ 40 പേര്‍ക്ക് മാത്രമാണ് പ്രവേശനം. പ്രധാന ചടങ്ങുകള്‍ ഓണ്‍ലൈനില്‍ തത്സമയം സംപ്രേഷണം ചെയ്യും. മിതമായ രീതിയിലുള്ള ദീപാലങ്കാരമാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.
മണര്‍കാട് പള്ളിയില്‍ ഇന്നുമുതല്‍ എട്ടുനോമ്പാചരണം
Previous article